രാജ്യത്ത് മിനിമം കൂലി 9,750 രൂപയാക്കാന്‍ നിര്‍ദേശം

Glint Staff
Sat, 16-02-2019 05:53:55 PM ;
Delhi

workers

രാജ്യത്ത് മിനിമംകൂലി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. പ്രതിമാസം 9,750 രൂപയാണ് മിനിമം കൂലിയായി സമിതി നിര്‍ദേശിച്ചിട്ടുള്ളത്. അല്ലെങ്കില്‍ പ്രതിദിനം 375 രൂപ. ഇതിനുപുറമെ നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 1,430 രൂപ വീട്ടലവന്‍സ് നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.

 

തൊഴിലാളികളുടെയും തൊഴിലാളി യൂണിയനുകളുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു കേന്ദ്ര തലത്തില്‍ മിനിമം കൂലി നിശ്ചയിക്കണമെന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരുകളും ഈ തുക മിനിമം കൂലിയായി അംഗീകരിക്കേണ്ടി വരും. നിലവില്‍ വിവിധ മേഖലകളാക്കി തിരിച്ചാണ് സംസ്ഥാനങ്ങള്‍ മിനിമം കൂലി നിശ്ചയിച്ചിരുന്നത്.

 

Tags: