യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Glint Staff
Mon, 18-02-2019 03:54:10 PM ;
Kochi

 Kerala-High-Court

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്തത്. ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയ ശേഷമേ ഹര്‍ത്താല്‍ നടത്താവൂ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് മ്ിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

 

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍  കോടതിയലക്ഷ്യനടപടികള്‍ നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

 

Tags: