എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കം

Glint Desk
Tue, 12-03-2019 07:07:11 PM ;

 SSLC

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും. സംസ്ഥാനത്താകെ 435,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ 2923 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലുമായി ഒമ്പത് വീതം കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

 

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും പരീക്ഷ എഴുതുന്നു. മാര്‍ച്ച് 28നാണ് പരീക്ഷ അവസാനിക്കന്നത്.

 

Tags: