രാഹുല്‍ ഗാന്ധി കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു

Glint Staff
Thu, 14-03-2019 04:25:22 PM ;
Kasaragod

rahul periya visit

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതിയുറപ്പാക്കുമെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

 

പരിയയിലെ കേന്ദ്ര സര്‍വകലാശാല ക്യാംപസില്‍ ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ കൃപേഷിന്റെ വീടാണ് ആദ്യം സന്ദര്‍ശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എം.എല്‍.എയുെട നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴില്‍ നിര്‍മിക്കുന്ന വീടും രാഹുല്‍ സന്ദര്‍ശിച്ചു. വൈകിട്ട് കോഴിക്കോട് നടക്കുന്ന മഹാറാലിയിലും രാഹുല്‍ പ്രസംഗിക്കും. ബുധനാഴ്ച രാത്രിയാണ് രാഹുല്‍ കേരളത്തിലെത്തിയത്.

 

നേരത്തെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തര്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ കുടുംബത്തെയും രാഹുല്‍ കണ്ടു.

 

 

 

Tags: