സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കേസ്

Glint Staff
Thu, 14-03-2019 04:58:45 PM ;
Kochi

anil kumar, adoor praksh, hibi eden

സോളറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. സേളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ലൈഗിംകമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേലാണ് നടപടി.

 

ജനപ്രതിനിധികളുടെ കേസുകള്‍ കേള്‍ക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടിയെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല ഈ മൂന്ന് എം.എല്‍.എമാരുടെ പേരുകളും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്.

 

Tags: