കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

Glint Staff
Fri, 15-03-2019 04:33:37 PM ;
Delhi

ramesh-chennithala

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയോഗത്തിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല.  ഇടുക്കിയില്‍ പി.ജെ.ജോസഫിന് സീറ്റ് നല്‍കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു. ഇത്തരത്തില്‍ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വടകരയില്‍ കെ.കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തയും ചെന്നിത്തല നിഷേധിച്ചു. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

 

Tags: