ചൂട് കൂടും; അഞ്ച് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

Glint Staff
Sat, 16-03-2019 12:55:25 PM ;
Thiruvananthapuram

 heat

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന്  മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

 

പാലക്കാട് വെള്ളിയാഴ്ച 41 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസും മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില.

 

താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുക്ക

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക
പരമാവധി ശുദ്ധജലം കുടിക്കുക
പകല്‍സമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

 

 

Tags: