വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദ്ദം; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Glint Staff
Mon, 18-03-2019 07:01:15 PM ;
Delhi

 Mullappally

വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. പി.ജയരാജനെ നേരിടാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്നാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളും മറ്റ് സ്ഥാനാര്‍ത്ഥികളും ഇതേ ആവശ്യം ഹൈക്കമാന്റിന് മുന്നില്‍ വച്ചിരിക്കുകയാണ്. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നില്ലെങ്കില്‍ അത് മറ്റ് മണ്ഡലങ്ങിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെയും ബാധിക്കുമെന്നാണ് പൊതുവികാരം.

 

ഇക്കാര്യവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  മുകുള്‍ വാസ്‌നിക് ചര്‍ച്ച നടത്തി. എന്നാല്‍ മത്സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ മുല്ലപ്പള്ളി ഉറച്ച് നില്‍ക്കുകയാണ്.

 

ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാകും. നിലവില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലാണ് ഉള്ളത്. അദ്ദേഹം രാത്രിയേ ഡല്‍ഹില്‍ മടങ്ങിയെത്തുകയുള്ളൂ. അതിന് ശേഷമായിരിക്കും ഈ വിഷയം പരിഗണനയ്‌ക്കെടുക്കുക. അതിനാല്‍ മുല്ലപ്പള്ളിയോട് ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നിര്‍ബന്ധിക്കുകയാണെങ്കില്‍ മുല്ലപ്പള്ളി തന്നെ വടരകരയില്‍ സ്ഥാനാര്‍ത്ഥിയാകും.

 

 

Tags: