കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും

Glint Staff
Tue, 19-03-2019 11:56:19 AM ;
Thiruvananthapuram

 muraleedharan

ഏറെ ആശയക്കുഴപ്പം നിലനിന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വലിയ വികാരം ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടം നടക്കണമെങ്കില്‍ മുല്ലപ്പള്ളി തന്നെ വീണ്ടും മത്സരിക്കണമെന്ന് മലബാറില്‍ നിന്നുള്ള നേതാക്കളും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളി മത്സരിക്കില്ല എന്ന നിലാടില്‍ ഉറച്ചു നിന്നതോടെയാണ് കെ.മുരളീധനിലേക്ക്് കാര്യങ്ങള്‍ എത്തിയത്. നിലവില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എയാണ് മുരളീധരന്‍.

 

Tags: