പത്തനംതിട്ടയ്ക്കായി പ്രമുഖര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിപട്ടിക വൈകുന്നു; പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം

Glint Desk
Tue, 19-03-2019 07:06:37 PM ;

BJP

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ ചൊല്ലി ബി.ജെ.പിക്കുള്ളില്‍ അമര്‍ഷം. വിഷയത്തില്‍ ആര്‍.എസ്.എസും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. യുവതീപ്രവേശം ഉള്‍പ്പെടെയുള്ള ഘടകങ്ങളുണ്ടായിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉള്ളത്.

 

പ്രധാനമായും പത്തനംതിട്ട മണ്ഡലത്തെ ചൊല്ലിയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുന്നത്. പത്തനംതിട്ടയ്ക്കായി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മറ്റെങ്ങും മത്സരിക്കില്ലെന്നും നേതാക്കള്‍ നിലപാടെടുക്കുന്നു. നിലവില്‍ കെ.സുരേന്ദ്രനും, ശ്രീധരന്‍ പിള്ളയും, എം.ടി രമേശും, അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട കിട്ടിയേ തീരു എന്ന നിലപാടിലാണ് എന്നാണ് വിവരം. കെ.സുരേന്ദ്രനാണ് ആര്‍.എസ്.എസിന്റെ പിന്തുണ.

 

ബിജെപി സാധ്യതാപട്ടിക

തിരുവനന്തപുരം കുമ്മനം രാജശേഖരന്‍, പത്തനംതിട്ട പി.എസ്.ശ്രീധരന്‍പിള്ള, ചാലക്കുടി എ.എന്‍. രാധാകൃഷ്ണന്‍, വടകര സജീവന്‍, കണ്ണൂര്‍ സി.കെ.പത്മനാഭന്‍, കാസര്‍ഗോഡ് പ്രകാശ്ബാബു, മലപ്പുറം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പാലക്കാട് കൃഷ്ണകുമാര്‍, എറണാകുളം ടോം വടക്കന്‍, കോഴിക്കോട് പ്രകാശ് ബാബു, ആലപ്പുഴ കെ.എസ്.രാധാകൃഷ്ണന്‍, പൊന്നാനി വി.ടി.രമ. ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു.

 

 

 

 

Tags: