സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് പകുതിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

Glint Desk
Wed, 20-03-2019 05:56:18 PM ;

 water shortage

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലശേഖരത്തില്‍ വന്‍തോതില്‍ കുറവ്. ഭൂഗര്‍ഭ ജലനിരപ്പ് പകുതിയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഭൂജല വകുപ്പാണ് ഇക്കാര്യം അറയിച്ചത്.  പ്രളയ ശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് പകുതിയായി താഴ്ന്നു. പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാന്‍ തടസ്സമായത്. വേനല്‍കാലം എത്തിയതിനാല് ഇനിയും ജലനിരപ്പ് താഴാനാണ് സാധ്യത. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

പ്രശ്നം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ മദ്യ, കുപ്പിവെള്ള കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല. വ്യവസായ ആവശ്യങ്ങള്‍ക്കായി കുഴല്‍കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷല്‍ റീചാര്‍ജിലൂടെ ജല അളവ് കൂട്ടുന്ന കാര്യവും പരിഗണനയിലാണ്.

 

Tags: