സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

Glint Staff
Thu, 21-03-2019 12:43:51 PM ;
Palakkad

 stop rape

സി.പി.എം ചെറുപ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി യുവതി. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പോലീസ് അന്വേഷണം പരാതിക്കാരിയായ യുവതിയിലേക്കെത്തുകയും തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പെടുകയായിരുന്നെന്ന് അവര്‍ മൊഴി നല്‍കുകയുമായിരുന്നു.

 

ആരോപണവിധേയനായ യുവാവും പരാതിക്കാരിയായ യുവതിയും പാര്‍ട്ടിയുടെ യുവജനസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കോളേജ് മാഗസിന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പീഡനം എന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയാവുകയായിരുന്നു.

 

കഴിഞ്ഞ പതിനാറാം തീയതിയാണ് മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നിരിക്കുന്നത്.

 

എന്നാല്‍ പാര്‍ട്ടി ഓഫിസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പ്രതികരിച്ചു.

 

 

Tags: