നിയമം കൊണ്ടുവന്നിട്ട് ഒരുവര്‍ഷമാകുമ്പോഴും നടപ്പിലാകാതെ കുപ്പിവെള്ള വില നിയന്ത്രണം

Glint Staff
Mon, 25-03-2019 04:29:34 PM ;
Kochi

 bottled water.

കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയാക്കി കുറയ്ക്കാന്‍ കൊണ്ടുവന്ന നിയമം ഇതുവരെ നടപ്പിലാക്കാതെ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തി വില 12 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ചില വ്യാപാരികളും കുപ്പിവെള്ള കമ്പനികളും രംഗത്തെത്തുകയുണ്ടായി.

 

ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സമിതിയെ നിയോഗിക്കുമ്പോള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പറഞ്ഞിരുന്നത് എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ്. എന്നാല്‍ ഇതുവരെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇപ്പോഴും 20 രൂപയാണ് ഭൂരിഭാഗം കമ്പനികളും ഈടാക്കുന്നത്.

 

സംസ്ഥാനത്ത് ക്രമാതീതമായി ചൂട് കൂടിവരികയാണ്. സ്വാഭാവികമായും കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ ഏറും. വിലനിയന്ത്രണം നടപ്പിലാക്കാത്ത പക്ഷം ഉപഭോക്താക്കള്‍ അനുദിനം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്ത് നിലവില്‍ നിരവധി അനധികൃത കുപ്പിവെള്ള കമ്പനികള്‍ സജീവമാണ്. വിവരാവകാശ നിയമപ്രകാരം ലൈഫ് ഗ്ലിന്റ് നടത്തിയ അന്വേഷണത്തില്‍ ഈ അടുത്തിടെ മാത്രം നടപടിക്ക് വിധേയമായത് 36 കുപ്പിവെള്ള കമ്പനികളാണെന്ന് വ്യക്തമായി.

 

ഇ-കോളി, ബാക്ടീരിയ, ഫംഗസ്, പൂപ്പല്‍, ഈസ്റ്റ് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളാണ് ഈ കമ്പനികള്‍ ഉത്പാദിപ്പിച്ചിരുന്ന വെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. ചുവടെ ചേര്‍ത്തിരിക്കുന്ന കമ്പനികളാണ് ഈ അടുത്തിടയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിക്ക് വിധേയമായിട്ടുള്ളത്.

 

Tags: