കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ്

Glint Staff
Fri, 29-03-2019 06:50:34 PM ;
Pathanamthitta

surendran-pc george

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍  ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ പിന്തുണതേടിയപ്പോഴായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.

 

പി.സി. ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സുരേന്ദ്രന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. നേരത്തെ കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ മല്‍സരരംഗത്തുനിന്ന് പിന്മാറിയതെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.  

 

Tags: