വയനാടിനെ ഇളക്കി മറിച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ

Glint Staff
Thu, 04-04-2019 01:11:54 PM ;
Wayanad

Rahul Road Show

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ യു.ഡി.എഫ് പ്രവര്‍ത്തകരെ അത്യാവേശത്തിലാക്കി. വയനാടിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന ആദ്യ പരിപാടിയായിരുന്നു രാഹുലിന്റെ റോഡ്‌ഷോ. രാഹുലിനെ നേരില്‍ കാണാന്‍ അതിരാവിലെ തന്നെ മണ്ഡലത്തിനകത്തുന്നിന്നും പുറത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയിരുന്നത്.

 

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കുകളെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ജനബാഹുല്യം.റോഡ്‌ഷോ കടന്നു പോകുന്ന വഴിയില്‍ ബരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള ശ്രമം പലയിടങ്ങളിലും പാളി. രാഹുലിന്റെ വാഹനത്തിനടുത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചെത്തുന്ന കാഴ്ചയായിരുന്നു അവിടെ.

 

വയനാട് കളക്ടറേറ്റില്‍ നിന്ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വരെയായിരുന്നു റോഡ്‌ഷോ. ഈ രണ്ട് കിലോമീറ്റര്‍ ദുരം താണ്ടാന്‍ ഏകദേശം ഒരുമണിക്കൂറോളം എടുത്തു. എന്തായാലും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞതുപോലെ രാഹുലിന്റെ വരവ് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണുണ്ടാക്കിയിരിക്കുന്നത്. ഇത് മറ്റ് മണ്ഡലങ്ങലിളേക്കും വ്യാപിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

 

Tags: