എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് ജാഥയില്‍ വടിവാള്‍; സംഭവം വിവാദമാകുന്നു

Glint Staff
Sat, 06-04-2019 07:01:04 PM ;
Palakkad

പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്ന് വടിവാള്‍ താഴെ വീണ സംഭവം വിവാദമാകുന്നു. പര്യടന വാഹനങ്ങള്‍ ഇന്നലെ ഒറ്റപ്പാലം ഉമ്മനഴി ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് തൊട്ടുപിന്നാലെ എത്തിയ ബൈക്കുകളിലൊന്നില്‍നിന്നാണ് വടിവാള്‍ ഊര്‍ന്ന് വീണത്.

 

ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള പര്യടന വാഹനങ്ങള്‍ തിരിയുന്നതിനിടെ ഒരു ഇരുചക്രവാഹനം ചരിഞ്ഞു. ഇതിലുണ്ടായിരുന്നവരില്‍ നിന്നാണ് വടിവാള്‍ റോഡിലേക്ക് തെറിച്ചുവീണത്.

 

സ്ഥാനാര്‍ഥിയുടെ പര്യടനം മൊബൈലില്‍ പകര്‍ത്തിയ  നാട്ടുകാര്‍ക്കെല്ലാം ദൃശ്യങ്ങള്‍ ലഭിച്ചു. ആയുധവുമായി സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചതില്‍ അന്വേഷണം വേണമെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

 

Tags: