ഡോ. ബാബു പോള്‍ അന്തരിച്ചു

Glint Staff
Fri, 12-04-2019 04:27:48 PM ;
Thiruvananthapuram

Babu Paul

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

നിലവില്‍ കിഫ്ബി ഭരണസമിതി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും  പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു.

 

1941-ല്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കുറുപ്പംപടിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

 

 

 

Tags: