വരും ദിവസങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Glint Staff
Fri, 12-04-2019 06:55:11 PM ;
Thiruvananthapuram

 temparature

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഏപ്രില്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി ചൂട് വര്‍ദ്ധിക്കും. 12, 13 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.

 

ഈ ദിവസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാനാണ് സാധ്യത.

 

ഈ സാഹചര്യത്തില്‍ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറംതൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

Tags: