മാവോയിസ്റ്റ് ഭീഷണി; വയനാട്ടിലെ സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഗണ്‍മാന്‍മാരെ നിയോഗിച്ചു

Glint Staff
Sat, 13-04-2019 02:57:50 PM ;
Wayanad

 maoist

വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ സുരക്ഷക്കായി ഗണ്‍മാന്‍മാരെ നിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിനും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും ഒരു പോലീസുകാരനെ കൂടി സുരക്ഷയ്ക്ക് അധികം നിയോഗിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. വനാതിര്‍ത്തിയിലുള്ള പ്രചാരണങ്ങളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി, അമിത് ഷാ, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ അടുത്ത ആഴ്ച വയനാട്ടിലെത്താനിരിക്കെയാണ് മാവോയിസ്റ്റ് ഭീഷണി. തുടര്‍ച്ചയായി മാവോവാദി പോസ്റ്ററുകള്‍ വയനാട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

Tags: