യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു

Glint Staff
Sat, 20-04-2019 05:10:25 PM ;
Delhi

 cr neelakandan

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്തു. നേതൃത്വത്തോട് ആലോചിക്കാതെ തീരുമാനമെടുത്തതിനാണ് നടപടി. കേരളത്തില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കാനും ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

 

13 മണ്ഡലങ്ങളില്‍ യുഡിഎഫിനും മലപ്പുറത്ത് എല്‍.ഡി.എഫിനും പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുത്തത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കി. കേരളഘടകത്തിനു ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇക്കുറി തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

 

 

Tags: