ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

Glint Staff
Sat, 20-04-2019 06:25:53 PM ;
Thiruvananthapuram

mk raghavan

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ കേസെടുക്കാന്‍ ഡി.ജിപിക്ക് നിയമോപദേശം. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. നേരത്തെ ടി.വി 9 എന്ന ചാനലാണ് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

 

ഇതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ കേസെടുക്കാനാവശ്യമായ നിയമോപദേശം തേടിയിരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ നിയമോപദേശം ലഭിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. വീഡിയോയുടെ ഫോറന്‍സിക് പരിശോധന കൂടി നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

 

സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം വാങ്ങാനെന്ന പേരില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം.  എന്നാല്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തന്റെ ശബ്ദം ഡബ്ബ് ചെയ്തതാണെന്നുമാണ് എം.കെ രാഘവന്‍ പറയുന്നത്. ഇതിന്റെ പിന്നില്‍ സി.പി.എം ആണെന്നും രാഘവന്‍ ആരോപിക്കുന്നു.

 

Tags: