'മാറി നില്‍ക്കങ്ങോട്ട്'; വീണ്ടും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി - വീഡിയോ

Glint Staff
Wed, 24-04-2019 12:51:45 PM ;
Kochi

pinarayi

വീണ്ടും മാധ്യമപ്രവര്‍ത്തരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വച്ച് സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച്  പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത്.  പ്രതികരണം തേടിയ മാധ്യമങ്ങളോട് 'മാറി നില്‍ക്കങ്ങോട്ട്' എന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്ന് മറ്റൊന്നും പറയാതെ വാഹനത്തില്‍ കയറി പോയി.

 

ഇന്നലെ വൈകിട്ട് കണ്ണൂരില്‍ നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടാനായി ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ സമീപിച്ചത്.

കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്

 

Tags: