സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

Glint Desk
Sun, 22-09-2019 09:31:23 AM ;

കോഴിക്കോട് എലത്തൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എസ്.കെ ബസാര്‍ സ്വദേശി രാജേഷാണ് മരിച്ചത്.എലത്തൂര്‍ ഓട്ടോ സ്റ്റാന്റില്‍ രാജേഷ് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുമായി തര്‍ക്കമുണ്ടായിരുന്നു.

 

ഇതിനു പിന്നാലെയാണ് രാജേഷിന് മര്‍ദനമേറ്റത്.രാജേഷിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. മര്‍ദനത്തില്‍ മനം നൊന്ത് രാജേഷ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ് പരാതി.

Tags: