ശബരിമല ദര്‍ശനത്തിനെത്തിയ 10 യുവതികളെ പമ്പയില്‍ തടഞ്ഞു

Glint Desk
Sat, 16-11-2019 03:18:37 PM ;

ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ  പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാ സ്വദേശികളായ യുവതികളെയാണ് പോലീസ് തിരിച്ചയച്ചത്. വിജയവാഡയില്‍ നിന്നുള്ള പതിനഞ്ചംഗ സംഘത്തിലെ പത്തു പേരെയാണു പോസീസ് തടഞ്ഞത്. ഇക്കുറി പമ്പയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്ന്. ഈ പരിശോധനയ്ക്കിടെയാണ് യുവതികളെ തടഞ്ഞത്. 

 

ശബരിമലയിലെ ആചാരത്തെക്കുറിച്ച് അറിയില്ലെന്നു സ്ത്രീകള്‍ പ്രതികരിച്ചു. സുപ്രീംകോടതി വിധിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ശബരിമല തീര്‍ഥാടനത്തിന് ഇന്നു വൈകിട്ട് തുടക്കമാകും. സന്നിധാനത്തെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് ഒഴിവാക്കിയിട്ടുണ്ട്. 

Tags: