ശബരിമലയ്ക്ക് വരുന്നവര്‍ പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി

Glint Desk
Mon, 09-12-2019 03:00:48 PM ;

mahesh mohanaru

ശബരിമലയ്ക്ക് വുരന്നവര്‍ പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. പനിനീര്‍ ക്ഷേത്രത്തില്‍ നിവേദ്യമായി സ്വീകരിക്കാറില്ലെന്നും മാത്രമല്ല ഇപ്പോള്‍ പലവിധ രാസവസ്തുക്കളും പനിനീരില്‍ കലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നും കെട്ടുനിറയ്ക്കുന്ന ഗുരുസ്വാമിമാര്‍ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നാകട്ടെയെന്നും തന്ത്രി അഹ്വാനം ചെയ്തു.

പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും മഹേഷ് മോഹനര്‍ പറഞ്ഞു.

Tags: