വരാപ്പുഴ കസ്റ്റഡിക്കൊലപാതകം: എസ്.ഐ അടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

Glint Desk
Wed, 11-12-2019 03:48:22 PM ;

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നാളെ സമര്‍പ്പിക്കും. എസ്.ഐ ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഡി.ഐ.ജി എ.വി ജോര്‍ജ് കേസില്‍ സാക്ഷിയാണ്.

ആകെ 9 പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. വരാപ്പുഴ എസ്.ഐ ആയിരുന്ന ദീപക് നാലാം പ്രതിയും വടക്കന്‍ പറവൂര്‍ സിഐയായിരുന്ന ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയുമാണ്.

വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികള്‍. ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ആര്‍ ടി എഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനില്‍ വെച്ച് എസ് ഐ ദീപക്കിന്റെ മര്‍ദനത്തിന് ഇരയായെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്. 

Tags: