യുവതീ പ്രവേശനം; ശബരിമല അശാന്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലന്നെ് സുപ്രീംകോടതി

Glint Desk
Fri, 13-12-2019 05:54:13 PM ;

 Supreme-court-sabarimala

ശബരിമല അശാന്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. യുവതീ പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.കേസ് വിശാല ബെഞ്ച് പരിശോധിക്കുന്നത് വരെ കാത്തിരിക്കാനും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ നിലവിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും അതിനാല്‍ അത് കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും പറഞ്ഞ കോടതി ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി.

ആയിരക്കണക്കിനു വര്‍ഷങ്ങളായി തുടരുന്ന ആചാരമാണ്. നിലവിലെ സാഹചര്യത്തില്‍ അനുകൂലമായി ഒരു വിധി പുറപ്പെടുവിക്കാതിരിക്കുകയാണ്. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് അറയിച്ചു.

Tags: