കെപിസിസി പുനഃസംഘടന : പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല കാര്യക്ഷമതയുള്ള നേതാക്കളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

glint desk
Mon, 02-12-2019 04:07:03 PM ;

 

mullappally ramachandran

കെപിസിസിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല, മറിച്ച്  കാര്യക്ഷമതയുള്ള നേതാക്കളാണ്  പാര്‍ട്ടിയെ നയിക്കേണ്ടതെന്ന്   മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടന നടത്താന്‍ ഇനിയും  കാലതാമസം പാടില്ലെന്നും ജനപ്രതിനിധികള്‍ ഭാരവാഹികളാവാന്‍ പാടില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും  അദ്ദേഹം  പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ  അടിസ്ഥാനത്തില്‍   പുനഃസംഘടന സംബന്ധിച്ച തീരുമാനം ഇനി എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  മാത്രമല്ല, ഒരാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ടുവച്ച മാനദണ്ഡത്തില്‍ എഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഐഗ്രൂപ്പ് എതിര്‍ത്തിരുന്നു.
കൂടാതെ, എറ്റവും ദുര്‍ബലമായ മാവോയിസ്‌ററ്  ഗ്രൂപ്പുള്ള കേരളത്തില്‍, മാവോയിസ്‌ററ് വേട്ടയുടെ പേരില്‍ വന്‍തുക ചിലവിട്ട് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതും കോടികള്‍ ചിലവഴിക്കുന്നതും ധൂര്‍ത്താണെന്നും കേരള ബാങ്ക് പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

Tags: