ബോളിന്റെ രൂപത്തിലുള്ള റോബോട്ടുമായി സാംസങ്

Glint Desk
Tue, 07-01-2020 04:24:43 PM ;

Samsung introduced rolling robot Ballie.

ടെന്നീസ് ബോളിന്റെ രൂപത്തിലുള്ള റോബോട്ടിന് രൂപം നല്‍കി സാംസങ്. ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് സാംസങ് പുത്തന്‍ റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ബാലി(Ballie) എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. റോളിംഗ് റോബോട്ട് എന്ന രീതിയിലാണ് ബാലിയെ നിര്‍മ്മിച്ചിരിക്കുന്നത്.  

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വളര്‍ത്ത് നായയ്ക്ക് വേണ്ടി ബാലി കര്‍ട്ടണ്‍ തുറന്ന് കൊടുക്കുന്നതിന്റെയും ടി.വി. ഓണ്‍ ചെയ്ത് കൊടുക്കുന്നതിന്റെയും മറ്റും വീഡിയോകളും അധികൃതര്‍ പുറത്തുവിട്ടു. 

ഒരാള്‍ പെട്ടെന്ന് വീഴുകയോ അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയോ വരുന്ന സാഹചര്യങ്ങള്‍ നേരിട്ടാല്‍ ബാലിക്ക് മറ്റുള്ളവരെ അയാളുടെ സഹായത്തിന് വേണ്ടി വിളിക്കാനുള്ള കഴിവും ഉണ്ട്. ചുരുക്കത്തില്‍, കാണുമ്പോള്‍ ഒരു ടെന്നീസ് ബോളിന്റെ അത്രയെ ഒള്ളുവെങ്കിലും ബാലി ആള് ചില്ലറക്കാരന്‍ അല്ല. ഒരു മനുഷ്യന്‍ അവരുടെ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ ടെന്നീസ് ബോളിന്റെ അത്രയും പോന്ന ബാലി തന്നെ ധാരാളം.

Tags: