ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല

Glint Desk
Mon, 20-01-2020 10:52:42 AM ;

ജനസംഖ്യ രെജിസ്റ്ററും പൗരത്വ രെജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളത്തിന്റെ തീരുമാനം. ഇത് സെന്‍സസ് ഡയറക്ടറെ അറിയിയ്ക്കും. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനും തീരുമാനമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്.

ദേശീയ ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭാ യോഗവും അംഗീകരിച്ചതാണ്. 

എന്നാല്‍ തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയയ്ക്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ അതേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിട്ടുള്ളത്.

 

Tags: