എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി; കുസാറ്റില്‍ പ്രതിഷേധം

Glint Desk
Mon, 20-01-2020 12:14:57 PM ;

കുസാറ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി എന്ന് പരാതി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എന്നാണ് പരാതി. എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്.

ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥിക്ക് തലയിലടക്കം പരുക്കേറ്റിട്ടുണ്ട്. ആസില്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെയും കോളേജില്‍ നിന്നും പുറത്താക്കണമെന്നുമാണ് വാദ്യാര്‍ത്ഥികളുടെ ആവശ്യം. ഏതാനും ദിവസം മുമ്പ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഹോസ്റ്റലില്‍ വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആസിലിനെ ആക്രമിച്ചത് എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വി.സി ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

Tags: