ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു: രാജഗോപാല്‍ എം.എല്‍.എ

Glint Desk
Mon, 20-01-2020 01:10:25 PM ;

കേരളാ ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ജനങ്ങളുടെ മുമ്പില്‍ പോരടിക്കുന്നത് ശരിയല്ല, ഇരുവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണ്. അത് ചട്ടലംഘനമാണോയെന്ന് വിദഗ്ധര്‍ തീരുമാനിക്കട്ടെയെന്നും രാജഗോപാല്‍ പ്രതികരിച്ചു. 
 

 

Tags: