എന്‍.പി.ആര്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കും: രമേശ് ചെന്നിത്തല

Glint Desk
Mon, 20-01-2020 01:58:41 PM ;

എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്നും സെന്‍സസ് നടപ്പിലാക്കുമെന്നുമുള്ള  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുമെന്നും അതിനാല്‍ സെന്‍സസ് നടപ്പിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള കുറുക്ക് വഴിയാണ്  സെന്‍സസിലൂടെ ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 1000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് കേരളാ മുഖ്യമന്ത്രിയും യു പി മുഖ്യമന്ത്രി ആദിത്യനാഥും തമ്മില്‍ വ്യത്യാസമില്ലെന്നാണ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

 

Tags: