ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

Glint Desk
Mon, 20-01-2020 02:18:47 PM ;

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച നടത്തി. ഇന്ന് രാജ്ഭവനിലെ അടച്ചിട്ട മുറിയിലാണ് ചീഫ് സെക്രട്ടറിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയത്. 20 മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. 

സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസ്സിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിന് മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ ഗവര്‍ണര്‍ തൃപ്തനാണെന്ന് ആണ് സൂചന. 

 

Tags: