കൊറോണ: കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍

Glint Desk
Mon, 27-01-2020 12:57:47 PM ;

കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 288 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ സംശയം തോന്നിയവരുടെ സാംപിളുകള്‍ പൂനയിലെ ലാബില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഇത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര ആരോഗ്യ സംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട്. 

ചൈനയുള്‍പ്പെയുള്ള കൊറോണ ബാധ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുവലര്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

നിലവില്‍ രാജസ്ഥാനിലും ബീഹാറിലുമായി രണ്ട് പേര്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.

Tags: