ഒടുവില്‍ ഗവര്‍ണര്‍ നിലപാട് മാറ്റി; വിയോജിപ്പോടെ നയപ്രഖ്യാപന പ്രസംഗം മുഴുവനും വായിച്ചു

Glint Desk
Wed, 29-01-2020 10:20:51 AM ;

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ സഭയില്‍ നയപ്രഖ്യാപന പ്രംസംഗം മുഴുവന്‍ വായിച്ചു. വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം മുഴുവനും വായിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരാമര്‍ശം വായിക്കില്ലെന്ന് നിലപാടെടുത്ത ഗവര്‍ണര്‍ അവസാന ഘടത്തില്‍ വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ചാണ് പ്രതിപക്ഷം തടഞ്ഞത്. ഗോബാക്ക് വിളികളുമായി ഗവര്‍ണര്‍ക്ക് മുമ്പില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചാണ് പിടിച്ച് മാറ്റിയത്. 

പ്രതിപക്ഷ ബഹളത്തിനിടയിലും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്താണ് പ്രസംഗം ആരംഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോവുകയും ചെയ്തു. 

Tags: