രണ്ടാമത്തെ കൊറോണവൈറസ് ബാധ ആലപ്പുഴയില്‍: പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി

Glint desk
Sun, 02-02-2020 11:29:44 AM ;

കേരളത്തില്‍ രണ്ടാമത്തെ കൊറോണവൈറസ് ബാധ സംബന്ധിച്ച വിവരം പ്രഥമിക നിഗമനം മാത്രമെന്ന് ആരോഗ്യ മന്ത്രി. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് ആണ് കൊറോണ വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. 

ആലപ്പുഴയിലെ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കുട്ടിക്കാണ് വൈറസ്ബാധ ഏറ്റിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നത്. ആലപ്പുഴയില്‍ ചികില്‍സയിലുള്ള കുട്ടി കഴിഞ്ഞ മാസം 24നാണ് നാട്ടിലെത്തിയത് എന്ന് മന്ത്രി പറഞ്ഞു. ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് ആരോഗ്യവകുപ്പ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്‌

 

Tags: