തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടികയെവിടെ ? ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് സുപ്രീം കോടതി

Glint Desk
Mon, 10-02-2020 03:40:45 PM ;

കേരളത്തിലെ അനധികൃത കൈയേറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വൈകുന്നതില്‍ വിശദീകരണം തേടി സുപ്രീം  കോടിതി. മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് നടപടി.കേരളത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടേയും പട്ടിക കോടതിയ്ക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് മേജര്‍ രവി  ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്. 

കേസ് പരിഗണിച്ച കോടതി വിഷയം അതീവ ഗൗരവമുള്ളതാണെന്നും അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറി ആറാഴ്ചക്കകം ഇതില്‍ മറുപടി നല്‍കമമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാര്‍ച്ച് അവസാനം ഹര്‍ജി വീണ്ടും ബെഞ്ച് പരിഗണിക്കും.

മരടില്‍ പൊളിക്കപ്പെട്ട ഫ്ളാറ്റുകളിലൊന്നിന്റെ ഉടമ ആയിരുന്നു മേജര്‍ രവി. ഇതിന് മുന്‍പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണനയില്‍ വന്നിരുന്നു എന്നാല്‍ അ ന്നൊന്നും ഇക്കാര്യത്തില്‍ തീരുമാനമിടുക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് തയ്യാറായിരുന്നില്ല. ഫ്‌ളാറ്റ് പൊളി കഴിഞ്ഞ് ഹര്‍ജികള്‍ കേള്‍ക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്. 

തിങ്കളാഴ്ച മരടുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് മേജര്‍ രവിയുടെ ഹര്‍ജിയും കോടതിക്ക് മുമ്പില്‍ എത്തിയത്. 

തീരദേശ നിയമം ലംഘിച്ച് കൊച്ചിയില്‍ മത്രം നാലായിരത്തില്‍ പരം കെട്ടിടങ്ങള്‍ പണിതിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ മൊത്തം കണക്ക് ഞെട്ടിക്കുന്നതായിരിക്കും. 

Tags: