അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ പണറായി തെളിവുകള്‍ പുറത്ത് വിടണം: ചെന്നിത്തല

Glint Desk
Tue, 21-01-2020 11:25:15 AM ;

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്റെയും താഹയുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കേസ് എന്‍.ഐ.എക്ക് കൈമാറിയ സാഹചര്യത്തില്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്റെ തുടക്കമായിട്ടാണ് പ്രതിപക്ഷ നേതാവ് ഇവരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ചത്. 

അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ അതിനുള്ള തെളിവ് പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അമിത് ഷായെ പോലെയാണ് പിണറായിയുടെ പെരുമാറ്റമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവും മുസ്ലീംലീഗ് എം.എല്‍.എയുമായ എം.കെ മുനീര്‍ അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

Tags: