കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

Glint Desk
Fri, 21-02-2020 12:25:43 PM ;

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രണ്ടായി പിളര്‍ന്നു. കേരളാ കോണ്‍ഗ്രസ് എമ്മുമായി ലയനം വേണമെന്ന് ജോണി നെല്ലൂരും വേണ്ടെന്ന് അനൂപ് ജേക്കബും നിലപാടെടുത്തതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. ഇരുവിഭാഗങ്ങളുടെയും പ്രത്യേക യോഗം ചേര്‍ന്നു.

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ചെയര്‍മാന്‍ ജോണി നെല്ലൂരാണ്. പാര്‍ട്ടിയുടെ ലീഡര്‍ അനൂപ് ജേക്കബ്ബും. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനും ലീഡര്‍ക്കും തുല്യ അധികാരമാണുള്ളത്. 

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളാ കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാകുന്നത് യു.ഡി.എഫിന് തലവേദനയാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

Tags: