കോളേജുകളിലെ പഠന സമയം മാറുന്നു; ക്ലാസ്സുകള്‍ 8 മുതല്‍ ഒരു മണിവരെ

Glint Desk
Fri, 21-02-2020 07:15:02 PM ;

കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയില്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവില്‍ പത്ത് മണി മുതല്‍ നാല് മണിവരെയാണ് അധ്യയന സമയം. ഇത് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കാനാണ് ആലോചന. 

വിദേശ സര്‍വ്വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ്സുകള്‍ തുടങ്ങും. ഈ രീതി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം നല്‍കും. മാത്രമല്ല പഠനത്തിന് ശേഷം ജോലി ചെയ്യാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുന്നകയായിരുന്നു മന്ത്രി. 

വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, കോളേജ് അധികൃതരുടെയും അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. 

Tags: