ചങ്ങനാശ്ശേരിയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു

Glint desk
Sun, 29-03-2020 01:30:19 PM ;

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ലംഘിച്ചാണ് തൊഴിലാളികള്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ആഹാരവും യാത്രാസൗകര്യവുമാണ് പ്രധാന ആവശ്യം.

ഭക്ഷണ വസ്തുക്കള്‍ക്ക് വന്‍ തോതില്‍ ദൗര്‍ലഭ്യം നേരിടുകയാണെന്നും ഇതു പരിഹരിക്കണമെന്നതുമാണ് പ്രധാനപ്പെട്ട ആവശ്യം.

കൊറോണ വന്നതോടെ ജോലി നഷ്ടമായതും ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. തിരുവല്ലയില്‍ നിന്നടക്കം പോലീസ് സേന പായിപ്പാടേക്ക് എത്തുന്നുണ്ട്. 

Tags: