ലോക്ക്ഡൗണിന് ശേഷവും കേരളത്തില്‍ 8 ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും

Glint desk
Mon, 06-04-2020 11:22:19 AM ;

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും കേരളത്തിലെ 8 ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്ന് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരിക്കും നിയന്ത്രണങ്ങള്‍ തുടരുക. 

ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. രാജ്യത്തെ 82 ശതമാനത്തില്‍ അധികം രോഗികളുള്ള ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. 

കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ്ണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. ഇതിന് ശേഷം മറ്റു പ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കാം.

Tags: