സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, പരീക്ഷകള്‍ മാറ്റിവെച്ചു

Glint desk
Mon, 18-05-2020 11:59:00 AM ;

കേരളത്തിലെ നാലംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവെച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. സ്‌ക്കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ കിടക്കും. 

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളും തുറക്കും.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രമായിരിക്കും അനുമതി.

സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഓടാന്‍ തീരുമാനമായി. 

 

 

 

Tags: