സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊറോണ

Glint desk
Tue, 26-05-2020 05:12:13 PM ;

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് 29 പേര്‍ക്കും കണ്ണൂരില്‍ 8 പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കും മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ 5 പേര്‍ക്കും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ 4 പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ 3 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും തമിഴ്‌നാട് നിന്നെത്തിയ 9 പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ 5 പേര്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ 2 പേര്‍ക്കും പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 10 പേര്‍ക്ക് ഇന്ന് ചികില്‍സാ ഫലം നെഗറ്റീവായി. കോട്ടയത്ത് ഒരാള്‍ക്കും മലപ്പുറത്ത് 3 പേര്‍ക്കും പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഒരാള്‍ക്കും വീതമാണ് ചികില്‍സാഫലം നെഗറ്റീവായത്. അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ആകെ 963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 415 പേരാണ് ചികില്‍സയിലുള്ളത്. 186 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയതായി 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 68 ആയി.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 1,03,528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 56,704 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 54,836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 8,599 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8,174 എണ്ണം നെഗറ്റീവായി. 

 

Tags: