സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊറോണ, 201 പേര്‍ക്ക് രോഗമുക്തി

Glint desk
Fri, 03-07-2020 06:15:43 PM ;

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 138 പേര്‍ വിദേശത്ത് നിന്നും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 സി.ഐ.എസ്.എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. 

സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2908 പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നു. 2894 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,71,733 സാമ്പിളുകള്‍ ശേഖരിച്ചു. 4834 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 24 മണിക്കൂറിനിടെ 7306 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 130 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. 

 

Tags: