സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊറോണ, 126 പേര്‍ക്ക് രോഗമുക്തി

Glint desk
Sun, 05-07-2020 06:11:12 PM ;

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. പാലക്കാട് 29, കാസര്‍കോട് 28, തിരുവനന്തപുരം 27, മലപ്പുറം 26, കണ്ണൂര്‍ 25, കോഴിക്കോട് 20, ആലപ്പുഴ 13, എറണാകുളം 12, തൃശ്ശൂര്‍ 12, കൊല്ലം 10, കോട്ടയം 8, ഇടുക്കി 6, വയനാട് 6 പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതില്‍ 117 പേര്‍ വിദേശത്ത് നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട് 5, കാസര്‍കോട് 4, എറണാകുളം 3, മലപ്പുറം 2, കൊല്ലം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍. ഇതുകൂടാതെ കണ്ണൂരില്‍ 7 ഡി.എസ്.സി ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്കും തൃശ്ശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫുകാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്. 

126 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കൊല്ലം 31, മലപ്പുറം 28, തൃശ്ശൂര്‍ 12, തിരുവനന്തപുരം(ആലപ്പുഴ 1) 11, പത്തനംതിട്ട (ആലപ്പുഴ 1) 10, എറണാകുളം( കോട്ടയം 2, പാലക്കാട് 1)10, പാലക്കാട് 7, വയനാട് 6, കോഴിക്കോട് 5, കോട്ടയം 3, കണ്ണൂര്‍ 3 പേരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. നിലവില്‍ 2228 പേരാണ് ചികില്‍സയിലുള്ളത്. 3174 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. 

വിവിധ ജില്ലകളിലായി 1,80,939 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 2944 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 377 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags: