സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ, 149 പേര്‍ക്ക് രോഗമുക്തി

Glint desk
Thu, 09-07-2020 06:05:01 PM ;

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 149 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടം അറിയാത്ത 7 പേരുണ്ട്. 

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 എന്നിങ്ങനെയാണണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനിടെ 12,592 സാമ്പിളുകള്‍ പരിശോധിച്ചു. 6,534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളത് 2,795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 471 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22,0667 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 66,934 സാമ്പിളുകള്‍ ശേഖരിച്ചു. 63,199 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് 307019 പേര്‍ക്കാണ് വിവിധ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത്. 

Tags: