സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ, 204 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

Glint desk
Fri, 10-07-2020 06:03:08 PM ;

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 112 പേര്‍ക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 ഐ.ടി.ബി.പി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ് 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ കണക്ക്. 

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. 

24 മണിക്കൂറിനകം 11,693 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ 1,84,112 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3517 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 193 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

Tags: