യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

Glint Desk
Fri, 17-07-2020 04:37:30 PM ;

തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് അടുത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു.

തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയഘോഷ് മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുമായും സരിത്തുമായും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ 
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലും ജോലി ചെയ്തിട്ടുണ്ട്.

 

 

 

Tags: